New Facebook Messenger Rooms – Zoom നു ഒരു വെല്ലുവിളി | ഫീച്ചർസും വ്യത്യാസങ്ങളും കാണാം.
ആഗോള
തലത്തിൽ വീഡിയോ മീറ്റിംഗിന് എന്നും ഇല്ലാത്ത ഒരു പ്രാധാന്യം ഉള്ള
ഈ കാലഘട്ടത്തിൽ
ZOOM എന്ന വീഡിയോ മീറ്റിംഗ് ആപ് മിന്നൽ വേഗത്തിൽ
കുതിച്ചു മുന്നേറുകയാണ്. മറ്റു വമ്പൻ കമ്പനികളായ ഫേസ്ബുക്കിനും ഗൂഗിളിനും മുൻപേ സഞ്ചരിക്കാൻ സൂമിന് ഇതുവരെ സാധിച്ചു.
ഇത്
മനസ്സിലാക്കിക്കൊണ്ട് തന്നെ ഫേസ്ബുക് അവരുടെ MESSENGER പ്ലാറ്റഫോമിലൂടെ സൂമിനെ വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. ഫേസ്ബുക്കിന്റെ
പുതിയ വീഡിയോ ചാറ്റ് ഉൽപ്പന്നമായ മെസഞ്ചർ റൂംസ് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചു കഴിഞ്ഞു.
എപ്പോൾ US ലും കാനഡയിലും മാത്രമാണ്
ലോഞ്ച് ചെയ്തിട്ടുള്ളത്. വൈകാതെ തന്നെ മറ്റു രാജ്യങ്ങളിലും അവതരിപ്പിക്കും.
നിലവിലുള്ള
ഫേസ്ബുക്ക് മെസഞ്ചറിന്റെ വീഡിയോ കോളിംഗ് ഫംഗ്ഷന്റെ കൂടുതൽ സവിശേഷതകളുള്ളതും വിപുലീകരിച്ചതുമായ പതിപ്പാണ് റൂംസ്, പ്രധാന ഫേസ്ബുക്ക് ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കിൽ മെസഞ്ചർ വഴിയോ സമയപരിധിയില്ലാതെ 50 പേരെ വരെ വീഡിയോയിൽ
ചാറ്റ് ചെയ്യാൻ ഇത് അനുവദിക്കുന്നു.
ഇതിന്റെ
പ്രദാന സവിശേഷത എന്നാൽ, ഇത് ഇന്റർനെറ്റ്
കണക്ഷൻ ഉള്ള ആർക്കും വീഡിയോ
കോളിംഗ്ൽ ജോയിൻ ചെയ്യാം എന്നുള്ളതാണ്. ഫേസ്ബുക് അക്കൗണ്ട് തന്നെ വേണം എന്ന് നിർബന്ധം
ഇല്ല .
നിങ്ങളുടെ
മീറ്റിംഗ് ആർക്കൊക്കെ കാണാമെന്നും അതിൽ ചേരാമെന്നും നിങ്ങൾക്ക്
തിരഞ്ഞെടുക്കാം അല്ലെങ്കിൽ മറ്റാരെങ്കിലും ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ മീറ്റിംഗിൽ നിന്ന് ആളുകളെ
നീക്കംചെയ്യുകയും മീറ്റിംഗ് റൂം ലോക്ക് ചെയുകയും
ചെയ്യാം.
ഫേസ്ബുക്
MESSENGER ന്റെ എപ്പോൾ നിലവിലുള്ള എല്ലാ ഫീച്ചേഴ്സും അതെ പോലെ തന്നെ
നിലനില്കുന്നതായിരിക്കും.
പുതിയ MESSENGERൽ “People ” എന്ന
സെക്ഷനിൽ ടാപ്പുചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു MESSENGER റൂം CREATE ചെയ്യാനുള്ള ഓപ്ഷൻ
ലഭിക്കും. പ്രധാന Facebook അപ്ലിക്കേഷനിൽ
ന്യൂസ് ഫീഡുകളുടെ മുകളിൽ തന്നെ ഇ ഓപ്ഷൻ കാണാൻ കഴിയും.
നിങ്ങളുടെ
ഏതെങ്കിലും ഫ്രണ്ട്സ്മായോ അല്ലെങ്കിൽ നിങ്ങൾ
ലിങ്ക് ഷെയർ ചെയ്യുന്ന ആരുമായോ
നിങ്ങൾക്ക് മീറ്റിംഗ് റൂം
ലഭ്യമാക്കാം. അല്ലെങ്കിൽ
നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിലെ
ആളുകളെ തിരഞ്ഞെടുക്കാം.
Comments
Post a Comment