ഒരു കൊറോണ കഥ : ഇതാണ് മഹത്തായ ആ തിരിച്ചറിവ്


ഒരു കൊറോണ കഥ :  'മഹത്തായ തിരിച്ചറിവ്'


കഥ ആരംഭിക്കുന്നത് വളരെ മുമ്പാണ്, ഒരിക്കൽ ഞങ്ങൾ വസിച്ചിരുന്ന  ഒരു ലോകത്ത്.  അത് ഒരുപാടു മാലിന്യങ്ങളുടെയും  അത്ഭുതങ്ങളുടെയും ലോകമായിരുന്നു. അതേപോലെ തന്നെ ദാരിദ്ര്യത്തിന്റെയും ധാരാളിത്യത്തിന്റെയും.

എല്ലാ രാജ്യങ്ങളുമായി  വ്യാപാരം നടത്താൻ ആളുകൾ കമ്പനികളുമായി മുന്നോട്ട് വന്നു. പിന്നെ അവ ഞങ്ങൾ ആസൂത്രണം ചെയ്തതിലും വളരെ വലുതായി. ഞങ്ങൾക്ക് എല്ലായ്പ്പോഴും ഞങ്ങളുടേതായ ആഗ്രഹങ്ങളുണ്ടായിരുന്നു,. പിന്നീട് എല്ലാം വളരെ വേഗത്തിലുമായി, ഒറ്റ  ക്ലിക്കിലൂടെ ഞങ്ങൾ സ്വപ്നം കണ്ട എന്തും ഞങ്ങൾ ലഭിക്കുമായിരുന്നു.

കുടുംബങ്ങൾ സംസാരിക്കുന്നത് നിർത്തിയതായി ഞങ്ങൾ ശ്രദ്ധിച്ചു. അവർ ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് പറയുന്നില്ല പക്ഷെ, അതിന്റെ അർത്ഥം നഷ്ടപ്പെടുകയും തൊഴിൽ ജീവിത സന്തുലിതാവസ്ഥ തകരുകയും ചെയ്തു. കുട്ടികളുടെ കണ്ണുകൾ മൊബൈൽ ഫോണിലേക്കു ചുരുങ്ങി. ഓരോ പിഞ്ചുകുഞ്ഞിനും ഒരു ഫോൺ ഉണ്ടായിരുന്നു. അവർക്ക്  അപൂർണതകൾ ഒന്നുമില്ലെങ്കിലും ഒറ്റപെടലിന്റെ അനുഭവമായിരുന്നു.
എല്ലാ ദിവസവും ആകാശം കട്ടിയുള്ളതായി വളർന്നു വന്നു, അവ നക്ഷത്രങ്ങൾ കാണാൻ കഴിയാത്തതുവരെയായി.  അതിനാൽ അവയെ കണ്ടെത്താനായി ഞങ്ങൾ വിമാനങ്ങളിൽ പറന്നു. താഴെ ഞങ്ങളുടെ കാറുകൾ നിറഞ്ഞു. ഞങ്ങൾ ദിവസം മുഴുവൻ കാറിൽ വലം വച്ചുകൊണ്ടിരുന്നു. നടക്കാനും ഓടാനുമെല്ലാം  ഞങ്ങൾ മറന്നു. മരങ്ങളെല്ലാം വെട്ടിമാറ്റി ഞങ്ങൾ റോഡുകൾ നിർമിച്ചു. ആളുകൾ ആരും വരാത്തതിനാൽ  പാർക്കുകളെല്ലാം വെട്ടിചുരുക്കി.
ഞങ്ങളുടെ മാലിന്യങ്ങൾക്ക് ഒരു അറുതി ഇല്ലാത്തതിനാൽ  കടലുകളിൽ  പ്ലാസ്റ്റിക് നിറച്ചു. മത്സ്യബന്ധനത്തിന് പോകുമ്പോൾ അതിനോടകം പ്ലാസ്റ്റിക്കിൽ കുടുങ്ങിയ മൽസ്യങ്ങൾ ലഭിച്ചു. ഞങ്ങൾ മദ്യപിക്കുകയും പുകവലിക്കുകയും ചൂതാടുകയും ചെയ്യുമ്പോൾ, ഞങ്ങളുടെ നേതാക്കൾ ഞങ്ങളെ പഠിപ്പിച്ചത് അത്തരം  ലോബികളെ വിഷമിപ്പിക്കാതിരിക്കാനാണ് . അത് മരിക്കാൻ കൂടുതൽ സൗകര്യപ്രദമാണ് അത്രേ.


എന്നാൽ 2020 ഒരു പുതിയ വൈറസ് വന്നു. സർക്കാരുകൾ പ്രതികരിക്കുകയും എല്ലാവരോടും ഒളിച്ചിരിക്കാൻ പറയുകയും ചെയ്തു. എന്നാൽ നാമെല്ലാവരും ഒളിച്ചിരിക്കെ, ഭയത്തിനിടയിലും ആളുകൾ അവരുടെ സഹജീവിബോധത്തെ ഓർത്തു.
എങ്ങനെ പുഞ്ചിരിക്കണമെന്ന് അവർ ഓർത്തു. നന്ദി പറയാൻ അവർ കയ്യടിക്കാൻ തുടങ്ങി. അവരുടെ അച്ഛനമ്മമാരെ ഓർക്കാനും വിളിക്കാനും തുടങ്ങി. കാറിന്റെ താക്കോൽ പൊടിപിടിച്ചുതുടങ്ങിയപ്പോൾ  അവർ നടക്കാനും ഓടാനും ഓർത്തു. ആകാശങ്ങളിൽ നിന്നും യാത്രക്കാർ ഒഴിഞ്ഞപ്പോൾ ഭൂമി വീണ്ടും ശ്വസിക്കാൻ തുടങ്ങി.
കടൽത്തീരങ്ങളിൽ  പുതിയ വന്യജീവികളെ കാണാൻ തുടങ്ങി. ചിലർ നൃത്തം ചെയ്യാൻ തുടങ്ങി, ചിലർ പാട്ട് പാടുന്നു, ചിലർ പാചകം ചെയ്യുന്നു. എന്നും മോശം വാർത്തകളിലേക്ക് തുറന്നിരുന്ന ഞങ്ങൾ  ചില നല്ല വാർത്തകൾ നിർമ്മിച്ചു തുടങ്ങി.
അങ്ങനെ ഞങ്ങൾ ചികിത്സ കണ്ടെതുകയും പുറത്തേക്ക് ഇറങ്ങാൻ അനുവാദം ലഭിക്കുകയും ചെയ്തപ്പോൾ, എല്ലാവരും കണ്ട പുതിയലോകത്തിനു മുൻഗണന നൽകി. പഴയ ശീലങ്ങൾക്ക്  വംശനാശം സംഭവിക്കുകയും അവ പുതിയവയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. ദയക്കും ലാളിത്യത്തിനും ഇപ്പോൾ അതിന്റെ അർഹത ലഭിച്ചു.

അങ്ങനെ ആളുകളെ കണ്ണുതുറപ്പിക്കാനും തിരിച്ചുകൊണ്ടുവരാനും ഒരു വൈറസ് വേണ്ടിവന്നു.
അതെ, ചിലപ്പോൾ അങ്ങനെ ആണ്. നിങ്ങൾക്ക് അസുഖം ബാധിച്ചാലെ യഥാർത്ഥ സുഖം തിരിച്ചറിയൂ.

ഞങ്ങൾ ഇപ്പോൾ അതിനെ ഒരു മഹത്തായ തിരിച്ചറിവ് എന്നാണ് വിളിക്കുന്നത്


Comments

Popular posts from this blog

എന്താണ് ക്ലൗഡ്-സീഡിംഗ്.? ദുബായിൽ എങ്ങനെയാണ് കൃത്രിമമായി മഴ ഉണ്ടാക്കുന്നത് ?

വിമാനയാത്രയിൽ കൊറോണ പകരാതിരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!! എയർഹോസ്റ്റസ് വിശദീകരിക്കുന്നു