ജീവിതം കോവിഡിനു ശേഷമല്ല, കോവിഡിനൊപ്പം. ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക !!!


ജീവിതം കോവിഡിനു ശേഷമല്ല, കോവിഡിനൊപ്പം.     5 കാര്യങ്ങൾ ശ്രദ്ധിക്കുക !!!


കോവിഡ് 19 അപ്രത്യക്ഷമാകാൻ പോകുന്നില്ല. ഇത് ഏകദേശം അടുത്ത  2 വർഷമെങ്കിലും എടുക്കും സാധാരണ ഗതിയിൽ ആവാൻ.  ധാരാളം ആളുകൾ അവരുടെ ആരോഗ്യത്തെപ്പറ്റി ഭയപ്പെടുന്നു. എന്നാൽ പ്രധാനമായി, ധാരാളം ആളുകൾ അവരുടെ വരുമാനത്തെക്കുറിച്ചും പണത്തെ കുറിച്ചും  ഭയപെടുന്നുണ്ട്.

സാഹചര്യത്തിൽ, പറയുന്ന 5 കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

1. പണം: അത് ഇനി വളരെ കുറവായിരിക്കും. അതിനാൽ ഉള്ളത് സൂക്ഷിക്കുക. നിങ്ങൾക്ക് ആവശ്യമില്ലാത്ത ഒന്നിനും പണം ചെലവഴിക്കരുത്. നിങ്ങൾ എക്സ്ട്രാ വാങ്ങാറുള്ള starbucks  കോഫി ഒഴിവാക്കുക. ഒരു പുതിയ കാർ വാങ്ങാൻ ഉള്ള പ്ലാൻ നീട്ടി വക്കം, മാത്രമല്ല പുതിയ ബ്രാൻഡഡ് ക്ലോത്സ് ഒന്നും എപ്പോ വേണ്ട. പാർട്ടി വെയറും വേണ്ട, കാരണം വിവാഹങ്ങൾ എല്ലാം കുറച്ച് സമയത്തേക്ക് ഉണ്ടാകാൻ സാധ്യത ഇല്ല.

2. ജോലി: പല ജോലികളും തിരികെ വരൻ സാധ്യത ഇല്ല. വെയിറ്റർമാർ, ടൂർ ഗൈഡുകൾ, ഹോസ്പിറ്റാലിറ്റി ജോലികൾ എല്ലാം 2 വർഷമെങ്കിലും എടുക്കാതെ തിരിച്ചുവരാൻ സാധ്യത ഇല്ല. അതിനാൽ, ഒഴിവുസമയത്ത് നിങ്ങൾ വിദ്യാഭ്യാസത്തിനായി ചെലവഴിക്കണം. പ്രധാനമായും ഓൺലൈനെ അടിസ്ഥാനമാക്കി പണം സമ്പാദിക്കാൻകഴിയുന്ന വൈദഗ്ദ്ധ്യം നേടുക. ഇന്റർനെറ്റ്, എഡിറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിൽ നിങ്ങൾ പ്രാവീണ്യമുണ്ടെങ്കിൽ സഹായകമാകും. ഭാവിയിൽ ഐടി വിദ്യാഭ്യാസം വളരെ പ്രധാനമാണ്.

3. ഫ്രീലാൻസിംഗ്: ആഗോളതലത്തിൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നതോടെ, അത് നല്ല നിലയിലേക്ക് മടങ്ങാൻ  ഒരുപാട് സമയം എടുക്കും. അതിനാൽ, നിങ്ങൾ സ്വയം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സമയമാണിത്. നിങ്ങൾക്ക് ഓൺലൈനിൽ പോയി നിങ്ങള്ക്ക് പ്രാവീണ്യം ഉള്ള സേവനങ്ങൾ നൽകാവുന്നതാണ്. ഉദാഹരണത്തിന്  അദ്ധ്യാപനം, ഡിസൈനർ  സേവനങ്ങൾ മുതലായവയിൽ മികവു പുലർത്താൻ കഴിയും. പരമ്പരാഗത വൈറ്റ് കോളർ ജോലികൾ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്.

4. മെഡിസിൻ: മെഡിസിൻ പഠിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലായിരുന്നുവെങ്കിൽ, അത് ചെയ്യാനുള്ള സമയമാണിത്.  മറ്റെന്തിനെക്കാളും ലോകത്തിന് മെഡിക്കൽ പ്രൊഫഷണലുകൾ ആവശ്യമാണെന്ന് കോവിഡ് 19 നമ്മളെ പഠിപ്പിച്ചു. ലോകത്തിന് ഒരു ഫെരാരിയൊ , പ്രീമിയം വില്ലകളോ ആവശ്യമില്ല, പക്ഷേ ലോകത്തിന് മെഡിസിനും മെഡിക്കൽ പ്രൊഫഷണലുകളുമാണ്  ആവശ്യം.

5. വരുമാന അസമത്വം: ഫിസിക്കൽ ലോക്ക്ഡൗൺ  അവസാനിച്ചുകഴിഞ്ഞാൽ പുതിയൊരെണ്ണം ആരംഭിക്കുന്നു. അത് ഇതിലും ബുദ്ധിമുട്ടുള്ളതായിരിക്കും. കാരണം അത് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഉണ്ടാകും. കാലയളവിൽ വലിയ ഒത്തുചേരലുകളുണ്ടാകില്ല, ഗ്രൂപ്പ് ടൂറുകളുണ്ടാകില്ല, തിരക്കുള്ള ഓഫീസുകളുണ്ടാകില്ല, തിരക്കുള്ള ഐര്പോര്ട്ടുകളുണ്ടാകില്ല, കൂടുതൽ പണമിടപാടുകളുണ്ടാകില്ല.

എല്ലാവർക്കും പുതിയ സാഹചര്യങ്ങൾ താങ്ങാൻ കഴിയുന്നതാവില്ല. അതുകൊണ്ട് വരുമാന അസമത്വം ഉയരാം. സമ്പന്നർ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിരിക്കും. വിടവ് കൂടാൻ സാഹചര്യമുണ്ട് . ലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിലേക്ക് പ്രവേശിക്കും.

പുതിയ സാഹചര്യത്തെ അതിജീവിക്കാൻ നമ്മുടെ ചിന്ത തന്നെ മാറ്റേടത്തുണ്ട്.  ഞാൻ എന്ന് ചിന്തിക്കുന്നതിനേക്കാൾ നമ്മൾ എന്ന് ചിന്തിക്കുക എന്നതാണ് ഏക പോംവഴി

stay home  stay safe

Comments

Popular posts from this blog

എന്താണ് ക്ലൗഡ്-സീഡിംഗ്.? ദുബായിൽ എങ്ങനെയാണ് കൃത്രിമമായി മഴ ഉണ്ടാക്കുന്നത് ?

ഒരു കൊറോണ കഥ : ഇതാണ് മഹത്തായ ആ തിരിച്ചറിവ്

വിമാനയാത്രയിൽ കൊറോണ പകരാതിരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!! എയർഹോസ്റ്റസ് വിശദീകരിക്കുന്നു